സ്വാഗതം .സുധീര്‍.

21.9.06

ഓര്‍മ്മ


'ഓര്‍മ്മ'..,

അര്‍ത്ഥവും സംഗീതവും ഉള്ള മനോഹരമായ പദം.
ഓര്‍മ്മയെ കുറിച്ചോര്‍ക്കുമ്പോള്‍ അനശ്വരനായ മലയാളത്തിന്റെ പ്രിയ കവിയുടെ (എന്‍.എന്‍.കക്കാട്‌) വാക്കുകളോര്‍മ്മയിലെത്തും..

"ചിന്ത തന്‍ കൊടുങ്കാറ്റുകുലുക്കി വീഴിപ്പൂ ത-
ന്നന്തരംഗത്തില്‍ ശാന്തിസൂനങ്ങള്‍ മൃദുലങ്ങള്‍
ആവിധം കാലത്തിന്റെകൊമ്പില്‍ നിന്നോരോ
വെള്ളിപ്പൂവുകള്‍കൊഴിയുവതോര്‍മ ചെന്നെടുക്കുന്നു."

ഉറങ്ങുന്ന മരക്കൊമ്പില്‍ നിന്നും തെറിച്ചുവീണ പറവക്കൂട്ടം പോലെ ,കവിയുടെ വാക്കുകള്‍ കാലത്തിലേക്കു വീണുപോയിരിക്കുന്നു; കാലത്തിനു സൂക്ഷിക്കാന്‍ വേണ്ടി..,

ഏകാന്തതയില്‍ ആര്‍ദ്രമായി തഴുകുന്ന ഗ്രുഹാതുരസ്മരണകളുടെ മയില്‍പ്പീലിസ്പര്‍ശം...

ഇളംകാറ്റില്‍ താഴേക്ക്‌ ഇത്തിരിചെരിഞ്ഞുവീഴുന്ന വാകപ്പൂവുകളെ പോലെ., ഭൂതകാലതിലേക്കു ചരിഞ്ഞുവീഴുന്ന സ്മരണകള്‍.

'നൊസ്റ്റാള്‍ജിയ' ഓരൊ മലയാളിയുടേയും പ്രീയപ്പെട്ട വികാരമാകുന്നതെന്തുകൊണ്ടാകും.?.

3 അഭിപ്രായങ്ങള്‍ ഇതുവരെ കിട്ടി. നിങ്ങളും പറയൂ:

ഏറനാടന്‍ പറഞ്ഞു... മറുപടി

ഗൃഹാതുരത്വം എന്നെയും എപ്പോഴും കൂട്ടുകൂടാറുള്ള ഒന്നാണ്‌. എന്തെല്ലാം രസങ്ങളും കുസൃതികളും പിണക്കങ്ങളും ഇണക്കങ്ങളും പ്രണയം, വിരഹം എല്ലാമെല്ലാം ഇനിയെങ്കിലുമൊന്ന് പങ്കുവെക്കണമെന്ന് തോന്നിപോവും ചിലപ്പോള്‍

മേഘമല്‍ഹാര്‍(സുധീര്‍) പറഞ്ഞു... മറുപടി

നന്ദി.വീണ്ടും .
സന്ദര്‍ശിക്കണം.എഴുതണം.
ഓര്‍ക്കണം.

"forlovers... പറഞ്ഞു... മറുപടി

എന്നെന്നും ഓര്‍മ്മിക്കാന്‍ സുഖമുള്ള ഓര്‍മ്മകളുണ്ടാകുന്നത്‌...
പിന്നേട്‌ ഒറ്റയ്‌ക്കാകുമ്പോള്‍ അത്‌ ആലോചിക്കുകയെന്നത്‌...
പിന്നെ ഒരു ദീര്‍ഘനിശ്വാസവും. അല്ലേ.....

Related Posts with Thumbnails