സ്വാഗതം .സുധീര്‍.

20.2.07

ഒരു പട്ടത്തിന്റെ കഥ

എന്റെ ' സ്കൂള്‍ കഥകള്‍-1 ' എന്ന പോസ്റ്റിന്റെ' കമന്റായി ഒരു സുഹൃത്ത്‌, ഗുരുനാഥന്‍ മാരോടു എനിക്ക്‌ ബഹുമാനക്കുറവുണ്ടോ എന്നു സംശയം പ്രകടിപ്പിച്ചിരിക്കുന്നു.
സത്യമായും ഇല്ല്യട്ടോ. മാതാപിതാക്കളും ഗുരുക്കന്മാരേയും ദൈവതുല്യരായി തന്നെയാണ്‌ കാണേണ്ടത്‌.

കമന്റ്‌ വായിച്ചപ്പോള്‍ താഴെപറയുന്ന കാര്യം ഒരു പോസ്റ്റായി എഴുതാന്‍ തോന്നി.ഈ പോസ്ട്‌ എന്റെ ഗുരുക്കന്മാര്‍ക്കും, മാതാപിതാക്കള്‍ക്കും സമര്‍പ്പിക്കുന്നു.

'തനിയാവര്‍ത്തന'ത്തിലെ ബാലന്‍ മാഷ്‌ കുട്ടികളോട്‌ പറയുന്ന ഒരു കഥയുണ്ട്‌. അതിങ്ങനെ-ഒരിക്കല്‍,. ഒരിടത്ത്‌, ഒരു സുന്ദരന്‍ പട്ടം ഉണ്ടായിരുന്നു.
കുട്ടി എന്നും പട്ടത്തിനെ ആകാശത്ത്  പറത്തും. അതങ്ങനെ വിശാലമായ നീലാകാശത്ത്‌ പറന്നു കളിക്കും..., ഇളം കാറ്റേറ്റ്‌, ഇളം വെയിലേറ്റ്‌...
ഒരിക്കല്‍,പട്ടം ആകാശത്ത്‌ വച്ച്‌ ഒരു സുന്ദരി തത്തയെ കണ്ടുമുട്ടി,അവര്‍ കൂട്ടുകാരായി. തത്ത നമ്മുടെ പട്ടത്തിനോട്‌ പറഞ്ഞു .
" നീ എത്ര സുന്ദരനും കരുത്തനുമാണ്‌. നിനക്കിനിയും ദൂരത്തേക്കു പറക്കാമല്ലോ?".
പട്ടം പറഞ്ഞു.
"പക്ഷേ എന്റെ വാലില്‍ ഒരു നൂലുണ്ട്‌. താഴെ ഒരാള്‍ എന്നെ മുറുക്കെ പിടിച്ചിട്ടുണ്ട്‌.എനിക്കു ഇനിയും ദൂരേക്കു പറക്കന്‍ പറ്റില്ല. ഇടക്കിടക്കു താഴേക്കു പിടിച്ചു വലിച്ച്‌ എന്നെ ശല്യപ്പെടുത്തും ".
അപ്പോള്‍ തത്തമ്മ പറഞ്ഞു.
"നിനക്കു തനിയെ  പറക്കാന്‍ പറ്റുമല്ലോ . നല്ല കാറ്റുണ്ടല്ലോ. ഈ ചരടിന്റെ ആവശ്യമില്ല.".
പട്ടത്തിന്‌ അത്‌ ശരിയെന്നു തോന്നി.പട്ടം കാറ്റിലൂടെ മുകളിലെക്കു പറക്കാന്‍ തുടങ്ങി. കുറച്ചുകഴിഞ്ഞപ്പോള്‍ നൂലിന്റെ അറ്റമായി. താഴെ കുട്ടി പട്ടത്തിനെ താഴേക്കു വലിച്ചെങ്കിലും പട്ടം അതു ശ്രദ്ധിക്കാതെ മുകളിലേക്ക്‌ പറക്കാന്‍ ശ്രമിച്ചു.ഒടുവില്‍ എന്തുണ്ടായി. ചരടു പൊട്ടിച്ച്‌ പട്ടം മുകളിലേക്ക്‌ പോയി.ആദ്യം നല്ല രസമായിരുന്നു. പിന്നെ കാഴ്‌ചകള്‍ കണ്ട്‌ പറക്കാന്‍. കുറച്ചു കഴിഞ്ഞ്‌ താഴേക്കു വരാന്‍ നൊക്കിയെങ്കിലും പട്ടത്തിന്‌ അതിനു കഴിഞ്ഞില്ല.പട്ടം ഉയര്‍ന്നുയര്‍ന്ന്‌ കാടില്‍ വട്ടം ചുറ്റി,ചുറ്റി.കൊടുങ്കാറ്റില്‍ പെട്ട പട്ടം ഒടുവില്‍ കീറിപ്പോയി...

ബാലന്‍ മാഷ്‌ കുട്ടികളോട്‌ പറയുന്നു. കുട്ടികളെ, നിങ്ങള്‍ ഈ പട്ടത്തിനെ പോലെയാണ്‌. താഴെനിന്ന്‌ ചരടില്‍ പിടിച്ച്‌ നിയന്ത്രിക്കുന്ന കുട്ടി നിങ്ങളൂടെ മാതാപിതാക്കളേയും ഗുരുനാഥന്മാരേയും പോലേയാണ്‌.
നിങ്ങളുടെ സന്തോഷത്തിനു വേണ്ടി നിങ്ങളുടെ കുതിപ്പിനൊപ്പം നല്ലകാറ്റുള്ള  ദിശയും സമയവും നോക്കി അവര്‍ നൂല്‌ അയച്ചുവിടും . കാറ്റിന്റെ ഗതിക്കനുസ്സരിച്ച്‌ ചിലപ്പോള്‍ താഴേക്കു വലിക്കും.
പട്ടം ഉയര്‍ന്നുയര്‍ന്ന്‌ പറക്കുന്നതുകാണാനാണ്‌ താഴെനില്‍ക്കുന്ന ആള്‍ക്കുമിഷ്ടം. എന്നാല്‍, സ്നേഹത്തിന്റെ, കരുതലിന്റെ, ഒരു നൂലും പിടിച്ചു്‌ നിയന്ത്രിക്കാന്‍ താഴെ നില്‍ക്കുമെന്നു മാത്രം...

ഈ കഥ വര്‍ഷങ്ങള്‍ക്കുമുന്‍പ്‌  കേട്ടപ്പോള്‍, കണ്‍കോണില്‍ ഒരു നനവ്‌ ഞാനറിഞ്ഞിരുന്നു.....

6 അഭിപ്രായങ്ങള്‍ ഇതുവരെ കിട്ടി. നിങ്ങളും പറയൂ:

മേഘമല്‍ഹാര്‍(സുധീര്‍) പറഞ്ഞു... മറുപടി

എന്റെ പുതിയ പോസ്റ്റ്‌ 'ഒരു പട്ടതിന്റെ കഥ' . അഭിപ്രായങ്ങല്‍ അറിയിക്കില്ലേ.?. ,

അജ്ഞാതന്‍ പറഞ്ഞു... മറുപടി

എന്റെ മക്കള്‍ക്ക്‌ എനിക്കിന്നു തന്നെ ഈ കഥ പറഞ്ഞുകൊടുക്ക?ണം, നന്ദി, മേഘമല്‍ഹാറെ,
എന്റെ കണ്ണ്‌ നനഞ്ഞോ എന്നു ഞാന്‍ പറയുന്നില്ല.

വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKAL പറഞ്ഞു... മറുപടി

മോബ്‌ ചാനല്‍ http://www.mobchannel.com സ്പോണ്‍സര്‍ ചെയ്യുന്ന മികച്ച മലയാളം ബ്ലോഗുകള്‍ക്കുള്ള ഫെബ്രുവരി മാസത്തെ മത്സരത്തിനായി എന്ട്രികള്‍‍ ക്ഷണിക്കുന്നു. താങ്കളുടെ പോസ്റ്റിന്റെ ലിങ്ക് vidarunnamottukal@gmail.com ലേക്ക് അയക്കുക. എല്ലാ വിഭാഗത്തില്‍ പെട്ട ബ്ലോഗുകളും മത്സരത്തിനായി സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കു www.mobchannel.com or http://vidarunnamottukal.blogspot.com/ സന്ദര്‍ശിക്കുക..... എന്ട്രികള്‍‍ സമര്‍പ്പിക്കേണ്ട അവസാന ദിവസം 28.2.2007 ആണ്.

മേഘമല്‍ഹാര്‍(സുധീര്‍) പറഞ്ഞു... മറുപടി

SINCE I DIDNT HAVE NET CONNECTION IN MY HOUSE .I WAS UNABLE TO POST. SORRY .ENNE MARAKKALLE.. NJAN VEENDUM VARUM .

smitha adharsh പറഞ്ഞു... മറുപടി

നല്ലൊരു ഗുണപാഠം ഉള്ള കഥ..നന്നായി,ഇതൊരു പോസ്റ്റ് ആക്കിയത്.
നന്ദി.

NorthEastWestSouth പറഞ്ഞു... മറുപടി

story of the kite is really nice,I have not seen that movie fully.
could not hold my comments.

Related Posts with Thumbnails