സ്വാഗതം .സുധീര്‍.

9.9.06

എന്റെ നാട്‌..

'എന്റെ നാട്‌..
ആറ്റുവഞ്ഞിയും നാട്ടുപുന്നയും കൈതയും നിരന്നപുഴയുടെ തീരത്തിനിപ്പുറം,
പൂചെംബാന്‍ വയലും കടന്ന്, ഇളം വെയിലിന്റെ തോളിലേറി വരുന്നകാറ്റില്‍,
പുഴയിലേക്ക്‌ ഇത്തിരി ചാഞ്ഞു വീഴുന്നകണിക്കൊന്നപ്പൂക്കള്‍..
ചുവന്നുനീണ്ട ഇത്തിള്‍പ്പൂക്കള്‍, കാട്ടുനാരകപ്പൂക്കള്‍, പുന്നപ്പൂക്കള്‍, പിന്നെ നെല്ലിമരത്തിനിപ്പുറം ആകശതിലേക്കു കൈനീട്ടിയ പാരിജാതം .
ഇലഞ്ഞിയില്‍ പടര്‍ന്ന തിപ്പലി,കാട്ടുമുല്ലപ്പൊന്തയും പാണലും, കുന്നിവള്ളിയും, മരോട്ടിയും, ചെംബഴങ്ങള്‍ തൂങ്ങുന്ന കോവലും...
പിന്നെ.. നീര്‍മരുത്‌, മലവാക..പൂങ്കുലള്‍ നിറഞ്ഞ അശോകത്തിനുതാഴെ, വള്ളിപ്പന്തലില്‍ പറ്റര്‍ന്നുകയറാന്‍ തിരക്കുകൂട്ടുന്ന വെള്ളപ്പൂക്കള്‍ വിടരുന്ന വള്ളിപ്പടര്‍പ്പുകള്‍..
പുഴയുടെ മീതെ മഴക്കാലം പെയ്യുന്നു..

1 അഭിപ്രായങ്ങള്‍ ഇതുവരെ കിട്ടി. നിങ്ങളും പറയൂ:

എം.എസ്. രാജ്‌ | M S Raj പറഞ്ഞു... മറുപടി

വിവരണം ഇഷ്ടപ്പെട്ടൂ. കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത ഒരു സ്ഥലമായതു കൊണ്ട് കൌതുകത്തോടെയാണു വായിച്ചത്.

[ആ രണ്ടാമത്തെ ചിത്രം ഒന്നു റൊട്ടേറ്റ് ചെയ്തു പോസ്റ്റിയാലും]

സസ്നേഹം,
എം.എസ്.രാജ്

Related Posts with Thumbnails