സ്വാഗതം .സുധീര്‍.

18.9.06

മേഘമല്‍ ഹാര്‍

(എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ എഴുതിയ എന്റെ ആദ്യത്തെ കവിത എന്ന നിലക്ക്‌, കുറവുകളേറെയുണ്ടെങ്കിലും, എനിക്ക്‌ പ്രീയപ്പെട്ടതാണ്‌ 'മേഘമല്‌ഹാര്‍'.എനിക്കും ഒരു കവിതയെഴുതാന്‍ പറ്റുമോ എന്ന വെല്ലുവിളിയില്‍, കണ്ണുപൊള്ളിച്ച ചില ഭൂതകാലക്കാഴ്ചകളുടെ കനലുകളൂതിയൂതി ഉള്ളുരുക്കി എഴുതിയതാണിത്‌. ബ്ലോഗിന്റെ പേരും അതാകാമെന്നു തോന്നി.)



സിമെന്റു ബഞ്ചിന്റെ നിറമുള്ള ഈ പാര്‍ക്കിനു മുന്നിലെ 
കുഴിഞ്ഞ കണ്ണുള്ള  അന്ധഗായകനു 'താന്‍സെന്റെ' സ്വരം .

 ആ കണ്ണിലെ  വയലറ്റ്‌ നിറമാണു മേഘമല്‍ ഹാര്‍ രാഗത്തിന്ന്..

നീലക്കൊടുവേലിതേടിയലയുന്ന വേനല്‍പക്ഷിയുടെ രാഗം..
മുള്ളില്‍ നെഞ്ഞമര്‍ത്തിപാടിയ കുയിലിന്റെ പെയ്തൊഴിഞ്ഞപാട്ട്
തലക്കു മീതെ മീതെ തീക്കണ്ണുമായി ഗഗനഹൃദയം ജ്വലിക്കുന്നു..,
കനലുചൊരിയുന്ന കാറ്റിനുഹരിചന്ദനഗന്ധം നഷ്ടമായതെന്ന്?


ശൂലം തറഞ്ഞ നാവുമായി പീലിക്കാവടിയണിഞ്ഞ ബാല്യം...
കണ്ണീരില്‍ക്കുതിര്‍ന്ന മയില്‍പ്പീലിക്കണ്ണുകളുമായി
തെരുവുതിണ്ണയിലുറങ്ങുന്ന കുഞ്ഞുമോഹങ്ങള്‍  ...

ഇപ്പോള്‍ ; എന്റെയീപെരുവിരല്‍ത്തുമ്പുരുകിത്തീരുമ്പൊള്‍,
മനസ്സുപകര്‍ത്താനൊരു മേഘക്കീറു തരിക,

മാരിവില്ലു കുലക്കുവാനൊരു മിന്നല്‍ക്കൊടിയും..

വറുതിയുടെ തോടു പൊട്ടിച്ച്‌ ,കരിമേഘം തകര്‍ത്ത്‌,
അനാഥസ്വപ്നത്തിലെ തോരാതാരാട്ടിന്നീണമായി,പെയ്തിറങ്ങുക

നിനക്കായി കുഴിഞ്ഞു  താണ കണ്ണുകള്‍  തടാകങ്ങള്‍ ..

3 അഭിപ്രായങ്ങള്‍ ഇതുവരെ കിട്ടി. നിങ്ങളും പറയൂ:

സ്വാര്‍ത്ഥന്‍ പറഞ്ഞു... മറുപടി

:)

biju narangana പറഞ്ഞു... മറുപടി

koallaaam kuzhappam illa

biju naranganam പറഞ്ഞു... മറുപടി

koallaaam kuzhappam illa

Related Posts with Thumbnails