ഒരു ഓണക്കാലത്തായിരുന്നു ഉണ്ണിക്കുട്ടന്‍ ആദ്യമായി മഴവില്ല് കാണുന്നത്..
ഒരു കുഞ്ഞുമഴതോര്‍ന്നപ്പൊള്‍., പെയ്ത്തുവെള്ളത്തില്‍ നനഞ്ഞു പോയ കടലാസു വഞ്ചി തിരികെയെടുക്കാന്‍ നോക്കിയപ്പോളാണു.. വെള്ളതില്‍ ചായം കലക്കിയപോലെ ,ഒരു വില്ല്.!,
ആകാശത്തു നോക്കിയപ്പോള്‍ ,തൊടിക്കപ്പുറതുനിന്നും തുടങ്ങി ദൂരെ മദിരാശി മരത്തിനപ്പുറത്തേക്കും നീണ്ട്..ഇളം വെയിലില്‍ കടും നീല ആകാശച്ചെരുവിലൊരു മഴവില്ല്.
അതില്‍ നിറയെ ഊഞ്ഞാലാടുന്ന ഇളം മേഘക്കുഞ്ഞുങ്ങള്‍..
ദൈവത്തിന്റെ അടയാളമാണു മഴവില്ലെന്ന് അച്ചമ്മ പറഞ്ഞു തന്നിട്ടുണ്ട്..
ക്ലാസ്സില്‍ പഠിക്കുന്ന ബാബുവിന്റെ കൈയിലുള്ള ചോക്കു പെന്‍സിലിലേതുപോലെ
അതില്‍ നിറയെ നിറങ്ങള്‍.
നോക്കി നോക്കി നില്‍ക്കെ മഴവില്‍കുരുന്ന് മെല്ലെ മെല്ലെ അലിയാന്‍ തുടങ്ങി.
"പോവല്ലെ, പോവല്ലെ ഞാനിത് അമ്മേനെ കാണിച്ചു കൊടുക്കട്ടെ".
പക്ഷെ ഉണ്ണിക്കുട്ടനോടു പിണങ്ങി മഴവില്ലലിഞ്ഞലിഞ്ഞു ഒരുമഴതുള്ളിയായി മണ്ണില്‍ വീണു.
"റ്റാറ്റാ..ഇനിയും വരണേ..".
താഴെ കളിവഞ്ചി അപ്പോഴേക്കും കുതിര്‍ന്നു പോയിരുന്നു.
അവന്‍ ഒന്നുകൂടെ ആകാശത്തേക്കു നോക്കി. നിറഞ്ഞ കണ്‍കോണിലപ്പൊഴും ഉണ്ടായിരുന്നു മഴവില്ലിന്റെ ഒരു പൊട്ട്.
1 അഭിപ്രായങ്ങള്‍ ഇതുവരെ കിട്ടി. നിങ്ങളും പറയൂ:
ഈ മഴവില്ല് മാനത്തുനിന്ന് മറഞ്ഞാലും അവന്റെ മനസ്സില്‍ മായാതെ നില്‍ക്കട്ടെ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ