2.2.07

അന്തപ്പേട്ടന്റെ ഒരു കാര്യം.!

ലഹരിപ്പുറത്തായാല്‍ നാട്ടുകാരെ മുഴുവന്‍  വീട്ടു പടിക്കൽ വന്നു അസഭ്യം പറയുമെന്നല്ലാതെ ഒരു ദൂഷ്യവും ഇല്ലാത്ത, എന്റെ കുട്ടിക്കാലത്ത്  ഞങ്ങളുടെ നാട്ടിലെ നിരുപദ്രവകാരി ആയ ഒരു സാധൂബീഡിക്കാരൻ ആയിരുന്നു അന്തപ്പേട്ടൻ.മറ്റുസമയത്തൊക്കെ ഇഷ്ടന്‍ സല്‍സ്വഭാവി.

മേല്‍പറഞ്ഞ വികൃതിക്കുള്ള 'പ്രതിഫലങ്ങള്‍' , നാളെയാകാം,മറ്റന്നാളാകം എന്ന്
മടിച്ചുനില്‍ക്കാതെ ചിലര്‍  അപ്പപ്പോളും  കൊടുത്തുപോന്നിരുന്നു.
അന്തപ്പേട്ടന്‍ അവയൊക്കെ സന്തോഷത്തോടെ വാങ്ങി വയ്ക്കും.ഇങ്ങിനെ ഏതാനും പല്ലുകള്‍ നഷ്ടപ്പെട്ടതിന്റെ   വേദനഅന്തപ്പേട്ടന്‍  പുറത്തു കാണിച്ചിരുന്നില്ല .പല്ല് നഷ്ടപ്പെട്ട വിടവ് തീർച്ചയായും മറ്റുള്ളവരുടെ മുന്നില്  അഭിമാനത്തോടെ  കാണിച്ചിരുന്നു.'കടം വാങ്ങിയാലും അടി വാങ്ങിയാലും തിരിച്ചുകോടുക്കരുത്‌' എന്നാണ്‌ ഇഷ്ടന്റെ ഒരു പോളിസി.

അന്തപ്പേട്ടനെ ഓര്‍ത്താല്‍ എനിക്ക് ഓര്‍മയില്‍ അദ്യം കടന്നു വരുന്നത്‌'ബാലരമ'യിലെ ശിക്കാരി ശംഭുവിന്റേതുപോലെ, ദേഷ്യം വരുമ്പോള്‍ നിവരുകയും,പേടിക്കുമ്പോള്‍ താഴേക്കു വളയുകയും ചെയ്തിരുന്നു എന്ന്‌ അസൂയക്കാര്‍ പലരും പറഞ്ഞുപരത്തിയിരുന്ന, പ്രത്യേകമായി നിര്‍മ്മിച്ച  മീശയാണ്‌. അതിനു കണ്ണുപറ്റാതിരിക്കാനുതകുന്ന ഒരു ജാതി മൂക്കും അദ്ദേഹത്തിനുണ്ടായിരുന്നു.


മൂവന്തികള്ളുകുടിക്കുന്ന അവസരത്തില്‍ , അതിലടങ്ങിയിട്ടുള്ള ഈച്ച,ഉറുമ്പ്‌ തുടങ്ങിയ ഹിംസ്ര ജന്തുക്കളെ വായിലെത്തുന്നതിനു മുന്‍പേ അരിച്ചുമാറ്റാനുള്ള ഒരു ഫില്‍ട്ടര്‍ ആയി വര്‍ത്തിച്ചിരുന്നു, പ്രസ്തുത  മീശ , എന്ന വസ്തുത അദ്ദേഹം പലപ്പോഴും നന്ദിയോടെ ഓര്‍മ്മിച്ചിരുന്നു.

അമ്പിളി അമ്മാവനെ പിടിച്ചുകൊടുക്കാമെന്ന്‌ വാഗ്ദാനം ചെയ്തിട്ടുപൊലും 'മാമുണ്ണാന്‍' കൂട്ടാക്കാത്ത കുട്ടിക്കുറുമ്പന്മാരെയും, ചാറ്റല്‍മഴയത്ത്‌ ദിഗംബരരായി ചളിയില്‍ കുത്തിമറിയുന്ന വികൃതികളേയും  പേടിപ്പിക്കാന്‍ നാട്ടിലെ യുവ മ്മമാര്‍ അന്തപ്പേട്ടന്റെ സഹായം തേടാറുണ്ട് .

"അന്തപ്പേട്ടാ, ഈ ചെക്കനെ പിടിച്ചൊണ്ടക്കോട്ടാ.." വടക്കേലെ  മേര്യീച്ചി പറഞ്ഞു..

ഇതു കേട്ട പാതി കേള്‍ക്കാത്ത പാതി   അന്തപ്പേട്ടന്‍ മീശപിരിച്ചുകൊണ്ട്‌ ,ഐതിഹാസികമായ ഒരു പോസ്‌ കാണിച്ചു .പക്ഷേ....,
നിങ്ങള്‍ക്കറിയോ, മീശയുടെ മാഹാത്മ്യം മനസ്സിലാക്കിയിട്ടില്ലാത  ആ പീറ ചെക്കൻ ഒരു ജാതി 'ആക്കി ചിരി'  ചിരിക്കുകയാണ് ചെയതത് !കഷ്ടം തന്നെ .
" പിള്ളാര്ക്ക് പഴേ പോലെ പേട്യൊന്നും ഇല്ല്യണ്ടായി " അന്തപ്പേട്ടൻ ഒരു സാധു ബീഡി കൊളുത്തി.
"മീശകണ്ടാല്‍ മനസ്സിലാകണ പ്രായൊന്നും ഈ ക്‍ടാങ്ങള്‍ക്ക്ക്കായിട്ട്‌ല്ല്യ അന്തപ്പേട്ടാ"
ആരോ  സമാധാനിപ്പിച്ചു.


" ഈ മീശക്കെന്താ വളം?.ഒരു അരക്കിലോ കിട്ട്വോ?.അംബൈസ തരാം." . എന്ന് ഇവന്റെ ചേട്ടൻ ഒരുത്തൻ.

" പോടാ ചെക്കാ അവിട്‌ന്ന്‌, നിന്റെ പോലെ മൂക്കിള ഒലിപ്പിച്ച്‌ നടന്നാലൊന്നും വളരണ
സാധനല്ല ഇത്‌.  കൊറച്ചു  മൊള്‍ക്‌പൊടീം, ഡി ഡി റ്റീം കൂടി തേച്ചാമതീടാ വേഗം വളരും".
******

 മൂവന്തിക്ക്  ഷാപ്പില്‍ നിന്നിറങ്ങി മുന്നിലെ  ഇടവഴിയില്‍   അന്തപ്പേട്ടന്‍ കുറച്ചുനേരം  ബാലന്‍സ് ചെയ്ത് ഒരു നില്‍പ്പ്‌ പതിവുണ്ട്‌. ആ അവസരത്തില്‍ ഇഷ്ടന്റെ മുഖത്ത് 'ചുണ്ടെലിക്കു ദേഷ്യം വന്ന പോലെ‌'എന്ന്‌  തോന്നുമാറ്‌  ആ മീശ വിറ കൊണ്ടിരുന്നു.

5 മിനിട്ടോളം നിന്നശേഷം എന്തൊക്കെയോ പിടികിട്ടിയെന്ന ഭാവേന 'ഒല്ലൂര്‍ ഡേവീസി'ലേക്ക് ഒരു പോക്കാണ്‌.
ആഴ്ച്ചയില്‍ രണ്ടു മൂന്ന് സിനിമകളെങ്കിലും ചങ്ങായി കാണാതിരിക്കില്ല.
ഒരു ദിവസം ഒരു ഞായറാഴ്ച ബോറടിച്ചിരുന്ന എന്റെ മുൻപിൽ അന്തപ്പെട്ടാൻ ഹെര്‍ക്കുലീസിൽ വന്നിറങ്ങി.
"ഇന്ന് ഏതു സിന്മ്യാ കണ്ടേ ചേട്ടാ ".

"പഴേ സിന്മ്യാണ്‌ ഇമ്മടെ വീക്‌ക്‍നെസ്സ്‌.  പഴേ സിന്മ മാത്രേ എനിക്ക് ഇഷ്ടള്ളോ . ജയനും നസീറിന്റെയും ഒന്നും ആക്ഷന്‍ സീന്‍  ഒന്നും ശര്യല്ല.. എം.ജി.ആറിന്റെ വാലില്  തൊടാന്‍പോലും പറ്റില്ല്യ ക്ടാവേ ഇപ്ലത്തേ നടന്മാക്ക്‌ " .


"അതിന്‌ എം.ജി.ആറിന്‌  വാല്‌ ഇണ്ടാര്‍ന്നോ  അന്തപ്പേട്ടാ ? ".


"*#$**£;;". 
ഒരു ദിവസം   പതിവു തെറ്റിക്കാതെ,വര്‍ഗീസിന്റെ കള്ളുഷാപ്പില്‍ ദാഹം തീർത്ത് , വഴിയില്‍  5 മിനുറ്റ്‌ ഹാള്‍ട്ട്‌ ചെയ്തതിനുശേഷം ,ജാംബവാന്‍ ഉപയോഗിച്ചിരുന്നതെന്ന്‌ നാട്ടുകാരാൽ പറയപ്പെടുന്ന തന്റെ സൈക്കിളിനടുത്തു ചെന്ന്‌ ,

" പടം തൊടങ്ങണ  നേരാവുംബ്ലക്കും എന്നെ സിനിമാ കൊട്ടായീലിക്ക് എത്തിച്ചീല്യെങ്ങീ  നിന്നെ ഞാന്‍ ചവിട്ടിക്കൂട്ടി പപ്പ്‌ട പരുവാക്കൂട്ടാ" 

എന്നു അന്തപ്പെട്ടാൻ പറഞ്ഞപ്പോഴേക്കും.., ...പറഞ്ഞാല്‍ വിശ്വസിക്കില്ല.., പാപ്പാനെ ആന പുറത്തുകേറ്റാനെന്നവണ്ണം,  പാവം ശകടം, അനുസരണയോടെ ചരിഞ്ഞ്‌ ഒരു പെഡല്‍ പൊക്കി, നിന്നു.
സീറ്റിൽ തൊട്ടു കുരിശു വരച്ചശേഷം സീറ്റിൽ കേറിയിരുന്നതിനുശേഷം , തികഞ്ഞ ഒരു അഭ്യാസിയെ പോലെ, അന്തപ്പേട്ടന്‍ തിയേറ്ററിലേക്ക്  കുതിച്ചു. തിയേറ്ററില്‍ നിന്നും " ഞാന്‍ അണയിട്ടാള്‍ അത്‌ നടത്തിവിട്ടാല്‍" എന്ന പാട്ടും പാടികൊണ്ട്‌ ,സീറ്റിനടിയില്‍ സ്പ്രിങ്ങില്ലാത്ത സൈക്കിളിലേറിയുള്ള ആ  വരവില്‍,കുതിരപ്പുറത്ത്‌ വരുന്ന എം.ജി. ആര്‍ ആണ്‌ താന്‍ എന്ന്‌ അന്തപ്പേട്ടന്‌ തോന്നിയത് ഒരു തെറ്റാണോ ?  റോഡുവക്കില്‍ എന്തോ നഷ്ടപ്പെട്ടതുപോലെ തിരഞ്ഞു കൊണ്ടിരുന്ന ശ്വാനവര്‍ഗത്തിലെ ഒരു ജൂനിയര്‍ മെമ്പര്‍, ഈ പാട്ടിലാകൃഷ്ടനായി ഒന്നു തിരിഞ്ഞു നോക്കി; അന്തപ്പേട്ടനെ.

എം.ജി.ആറിന്റെ സിനിമ കണ്ടിട്ടില്ലാതിരുന്നആ പട്ടി നിര്‍ഭാഗ്യവശാല്‍ ചിരി അടക്കാനാവാതെ ഒന്ന് കുരച്ചുപോയി.
...പക്ഷേ,അന്തപ്പേട്ടന്‍  കണ്ടതെന്താ...?! ..

....തന്റെ കുതിരയുടെ മാര്‍ഗം തടസ്സപ്പെടുത്തിക്കൊണ്ട്‌ ദാ കിടക്കുന്നു ഒരു ഭയങ്കരന്‍ മുതല...
"ഹൂം.. എന്നോടാ  കളി.."
എന്നും പറഞ്ഞ്‌അന്തപ്പേട്ടന്‍ സൈക്കിളിന്റെ കടിഞ്ഞാണ്‍ വലിച്ച്‌, ചാടിയിറങ്ങി..

"ഇനി എനിക്കെന്റെ വഴി.., നിനക്കു നിന്റെ വഴി" എന്നു പറഞ്ഞ്‌ സൈക്കിള്‍ ചാടി തുള്ളി വടക്കോട്ടു പോയപ്പോള്‍ അന്തപ്പേട്ടന്‍ പട്ടീടെ മുന്നിലോട്ടും പോകപ്പെട്ടു.

"മുതലയുമായുള്ള മല്‍പ്പിടുത്തമൊന്നും എനിക്കു പുത്തരിയല്ലെടാ".

മറുപടിയായി പട്ടി വെറുതെ ഒന്നു മുരണ്ടു.

...അന്തപ്പേട്ടന്‍ പിന്നോട്ടുപോയില്ല.., പോകില്ല..കാരണം,
വെറുംകൈ കൊണ്ട്‌ മുതലയുടെ വായ്‌ പിടിച്ചുകീറിയ
എം.ജി.ആറാണ്‌ അന്തപ്പേട്ടന്റെ മനസ്സില്‍.!..

ഒരു വ്യാഘ്രത്തെപ്പോലെ അന്തപ്പേട്ടന്‍ മുഴുനീള ഡൈവ്‌ ചെയ്തു.
ഇടം കൈ കൊണ്ട്‌ പിടിച്ചത്‌ പട്ടിയുടെ മേല്‍ത്താടിയില്‍;വലം കൈകൊണ്ട്‌ കീഴ്‌ത്താടിയിലും.

ചിരിക്കാനൊരുങ്ങിയ ആ നായകുമാരന്‍ പക്ഷെ വേദനയെടുത്തപ്പോള്‍ പ്രതിരോധിച്ചു.  10 മിനിട്ട്‌ നീണ്ടു നിന്ന സങ്കട്ടനം  മടുത്ത്, മുതലയുടെ വായ്‌ രണ്ടായികീറല്‍  വിചരിച്ചത്ര എളുപ്പമല്ല എന്നു മനസ്സിലാക്കി, "നിന്നെ പിന്നെ കണ്ടോളാടാ "എന്നും പറഞ്ഞ്‌ വിട്ടുപോരാന്‍ തുനിഞ്ഞ അന്തപ്പേട്ടനെ , ഇതിനോടകം പല്ലില്‍ വെല്‍ഡ്‌ ചെയ്യപ്പെട്ട കൈകള്‍ അതിനു സമ്മതിച്ചില്ല.

ഒരുവിധം രണ്ടിനേയും രണ്ടാക്കി മാറ്റി ഒലക്കവാസ്വേട്ടന്‍ ചോദിച്ചു.

" എന്തൂട്ടാ അന്തപ്പേട്ടാ ഈ കാണിച്ചേ ?, ആ പാവം പട്ടിടെ മെയ്ക്കട്ടുകേറണ്ട വല്ല ആവശ്യൂണ്ടാര്‍ന്നോ?. " .

" പട്ട്യായാലും, മൊതല്യായാലും ആ ശവീടെ രണ്ട്‌ പല്ല്‌ ഞാന്‍ പറിച്ചെട്ത്തിട്ട്‌ണ്ട്‌.. ദാ .." .

" അത്‌ പല്ലൊന്നല്ലടോ . തന്റെ വെരലിന്റെ കഷ്ണാണ്".


രണ്ടു  ദിവസം കഴിഞ് അന്തപ്പെട്ടന്‍  ആരാധകരോട് പറഞ്ഞു.

"ഞാന്‍ മുതലയ്ക്കിള്ള പിട്യാ പിടിച്ചെ,കൈ സ്ലിപ്പായീ, പട്ട്യാന്നു പിന്നെ അല്ലെ മനസ്സിലായത് . അപ്പൊ ഞാനാകെ അന്തം വിട്ടുപോയീടാ .അതോണ്ടണ് , അല്ലെങ്കി ഞാൻ ആ ശവീനെ ചവിട്ടിക്കൂട്ടി... ".

18 അഭിപ്രായങ്ങള്‍ ഇതുവരെ കിട്ടി. നിങ്ങളും പറയൂ:

മേഘമല്‍ ഹാര്‍ പറഞ്ഞു... മറുപടി

എന്റെ പുതിയ പൊസ്റ്റ്‌-
"അന്തപ്പേട്ടന്റെ ഒരു കാര്യം.!".അഭിപ്രായങ്ങല്‍ പ്രതീക്ഷിക്കട്ടേ?

അജ്ഞാതന്‍ പറഞ്ഞു... മറുപടി

അന്തപ്പേട്ടന്റെ ഒരു കാര്യം. പട്ടിയെ മുതലയാക്കി. കടിയും കൊണ്ടു.

അജ്ഞാതന്‍ പറഞ്ഞു... മറുപടി

" പാട്ട്യായാലും, മൊതല്യായാലും ആ ശവീടെ രണ്ട്‌ പല്ല്‌ ഞാന്‍ പറിച്ചെട്ത്തിട്ട്‌ണ്ട്‌."

അത്‌ അലക്കി.
അന്തപ്പേട്ടന്‍ ചിരിപ്പിച്ചു.

അജ്ഞാതന്‍ പറഞ്ഞു... മറുപടി

അന്തപ്പേട്ടണ്റ്റേ വികൃതികല്‍ മണ്ണു കപ്പിച്ചു എന്നു പറഞ്ഞാല്‍ മതിയല്ലോ. അപ്പനേ കൊച്ചാക്കാനല്ല എണ്റ്റെ സ്വന്തം അച്ഛനും ഇതേ പോലെ ഒരു അവസരത്തില്‍ പട്ടി കടിച്ചു. സൈക്കിളില്‍ അല്ല നടന്നു വരുന്ന വരവിനു. നല്ല പരിചയമുള്ള പട്ടിയാരുന്നു .. പറഞ്ഞിട്ടെന്താ കാര്യം... പിന്നെ ഇവിടെ http://www.mobchannel.com ഒരു പ്രതിമാസ ബ്ളോഗ്‌ തിരഞ്ഞെടുപ്പു ഉണ്ടു. ഇതിണ്റ്റെ ലിങ്ക്‌ അയക്കൂ

വേണു venu പറഞ്ഞു... മറുപടി

പാപ്പാനെ ആന പുറത്തുകേറ്റാനെന്നവണ്ണം, പാവം ശകടം അനുസരണയോടെ ചരിഞ്ഞ്‌ ഒരു പെഡല്‍ പൊക്കി, നിന്നു.
ഹാഹാ...അതു രസിച്ചു....കാണാന്‍ പറ്റുന്നു ..ആ പെഡല്‍.
"ഇനി എനിക്കെന്റെ വഴി.., നിനക്കു നിന്റെ വഴി"
ആ സൈക്കിളു പോകുന്ന വഴിയും കാണാന്‍ പറ്റുന്നു.
മൊത്തത്തില്‍ രസിച്ചു...
ഉള്ളില്‍ അന്തപ്പേട്ടനോടൊരു അനുകമ്പയും.

അജ്ഞാതന്‍ പറഞ്ഞു... മറുപടി

അന്തപ്പേട്ടന്‍ കലക്കി. മുടങ്ങാതെ പോന്നോട്ടെ. വായനക്കാര്‍ ധാരാളമുണ്ട്.

Nousher

മുക്കുവന്‍ പറഞ്ഞു... മറുപടി

kollallo antappettan... iniyum ponnottey.. njan oru thenga odakkattey....

ഉത്സവം : Ulsavam പറഞ്ഞു... മറുപടി

ഇതാണ്‍ പട്ടിയുടെ വായില്‍ കയ്യിട്ട് കടി വങ്ങുക എന്ന് പറയുന്നത്. അന്തപ്പേട്ടന്‍ ഒരു പ്രസ്ഥാനമാണല്ലേ..

അജ്ഞാതന്‍ പറഞ്ഞു... മറുപടി

Rasichu mashey

അരീക്കോടന്‍ പറഞ്ഞു... മറുപടി

കടം വാങ്ങിയാലും അടി വാങ്ങിയാലും തിരിച്ചുകോടുക്കരുത്‌ എന്നാണ്‌ ഇഷ്ടന്റെ പോളിസി.
....... വളരെ ഇഷ്ടപ്പെട്ടു

അജ്ഞാതന്‍ പറഞ്ഞു... മറുപടി

അടികിട്ടിയാലും കടം കിട്ടിയാലും തിരിച്ച്‌ കൊടുക്കരുത്‌ എന്ന പോളീസിക്കാര്‍ക്ക്‌ കടം കിട്ടിയാല്‍ അന്തം വിടാം പക്ഷെ, അടി കിട്ടിയാല്‍ അന്തം വിടരുത്‌.

അജ്ഞാതന്‍ പറഞ്ഞു... മറുപടി

അന്തപ്പേട്ടന്‍ കലക്കീണ്ടിട്ടാ.മേഘമല്‍ഹാറിനും നര്‍മ്മം വഴങ്ങുന്നുണ്ട്‌.ഇനിയും എഴുതണംട്ടാ.ഒരു വിയ്യ്യ്യൂര്‍ പുരാണം പ്രതീക്ഷിക്കാമ്മോ?.

അജ്ഞാതന്‍ പറഞ്ഞു... മറുപടി

മേഘമല്‍ഹാര്‍, എനിക്കു ചിരിച്ചു ചിരിച്ച്‌ വയ്യാതായി.അന്തപ്പേട്ടനു നന്ദി

superior പറഞ്ഞു... മറുപടി

Runescape Account
Runescape Accounts

സലീം ഇ.പി. പറഞ്ഞു... മറുപടി

അന്തമില്ലാത്ത ഏട്ടന്‍..അന്തപ്പേട്ടന്‍..പേരില്‍ പോലും നര്‍മം!

നന്നായി മാഷെ..!

ചിന്നവീടര്‍ പറഞ്ഞു... മറുപടി

അന്തപ്പേട്ടന്‍ കലക്കി, ഷാപ്പിന്റെ വാതില്‍ക്കലുള്ള ആ നിപ്പു ശരിക്കും മനസ്സില്‍ തെളിഞ്ഞുവരുന്നു!

shafy പറഞ്ഞു... മറുപടി

adipoli katha sudhi.nee oru thamaasakaran thanne.I think you need to create more caricature works like this.very good and keep it up.Shafy

വിനുവേട്ടന്‍ പറഞ്ഞു... മറുപടി

തൃശൂരിന്റെ പരിസരത്തെ കഥകൾ ഇനിയും പോരട്ടെ ഗഡിയേ...

Related Posts with Thumbnails