സ്വാഗതം .സുധീര്‍.

17.2.07

സ്കൂള്‍ കഥകള്‍-2. ഒരു കളവും 41 കള്ളങ്ങളും.



ഞാനന്ന്‌ നാലാം ക്ലാസ്സിലോ മറ്റോ ആയിരുന്നു.
ഒരു സുപ്രഭാതത്തില്‍ പള്ളിക്കൂടത്തിലെത്തിയ എന്നെ എതിരേറ്റത്‌,
"നമ്മള്‍ടെ സ്കൂളില്‍ കള്ളന്‍ കടന്നു.!", എന്ന വാര്‍ത്തയാണ്‌.
ടീച്ചര്‍മാരും,മാഷുമാരും സ്റ്റാഫ്‌ റൂമിനടുത്തും മറ്റും നിന്ന്‌ ഗംഭീര ചര്‍ച്ചയിലാണ്‌.
"ഭാഗ്യം! കാര്യയിട്ട്‌ ഒന്നും പോയിട്ടില്ല്യാന്നാ തോന്നണെ മാഷേ",
എന്നൊക്കെ പറയുന്നുണ്ട്‌.
ഓഫീസ്‌ മുറിയുടെ മുന്നിലും, അവിടെയുമിവിടേയും കുട്ടികള്‍ കൂടി നില്‍ക്കുന്നുണ്ട്‌.
"ഇന്നലെ രാത്ര്യാത്രേ കള്ളന്‍ കടന്നത്‌. പോലീസ്‌ ഇപ്പ്പ്പൊ വരും. സംശയിള്ളോരെ ഒക്കേ പിടിച്ചോണ്ടോവും".

"അതിന്‌ ഞാന്‍ ഇന്നലെ സ്കൂളില്‌ക്ക്‌ വന്നിട്ടില്യല്ലോ. എനിക്കേ പന്യാര്‍ന്നു.".
"വന്നില്ല്യേ? എന്നാല്‍  നീ പെട്ടു മോനേ..!"

ജനലിന്റെ ഉള്ളിലൂടെ എത്തിനോക്കി തിരിച്ചു വന്ന രാജു പരഞ്ഞു- "ഓഫീസ്‌ മുറീലെ അലമാര മറിഞ്ഞ്‌ കിടക്കിണ്ട്‌. ചിലപ്പോ കള്ളന്‍ അരകൊല്ല പരീക്ഷേടെ ഉത്തരപേപ്പൊറൊക്കെ എടുത്തു കൊണ്ടോയീണ്ടാവും.".
" നിന്റെ പേപ്പര്‍ ചെലെപ്പൊ കൊണ്ടോയീണ്ടാവും. അതില്‍ത്തെ കോഴിമുട്ട പുഴുങ്ങിതിന്നാലോ.".
ഓഫിസിന്‌ തൊട്ടപ്പുറത്ത്‌ ഏഴാം ക്ലാസ്സാണ്‌. വിരലടയാളം വല്ലതുമുണ്ടെങ്കില്‍ മായാതിരിക്കാനായി ആ ക്ലാസ്സിലുള്ള ചേട്ടന്മാര്‍ വരാന്തയില്‍ ചവിട്ടാതെ,(വിയറ്റ്‌നാം കോളനി എന്ന സിനിമയില്‍ ഇന്നസെന്റ്‌ ഇത്‌ അനുകരിച്ചിട്ടിട്ടുണ്ട്‌.) ചവിട്ടുപടിയില്‍ നിന്ന്‌ അഭ്യാസികളെപ്പോലെ ക്ലാസ്സിലേക്ക്ക്ക്‌ കാലുകള്‍ നീട്ടിവച്ചു കേറുന്നത്‌ നോക്കിനില്‍ക്കുമ്പോഴാണ്‌ പുതിയ ന്യൂസെത്തിയത്‌.-
"ഒരു സാധനം അവിടെ ചാലില്‍ കെടുക്കുണൂ.കള്ളന്‍ ഇട്ടതാത്രെ".
"ഞാന്‍ ഇല്ല്യ. വല്ല ബോംബാവും".
" ബോംബൊന്നും ആവില്ല്യ.അതെന്തിന ചാലില്‍ ഇടണേ.ഒഫീസ്‌ സ്റ്റാഫ്‌ റൂമില്‍ അല്ലെ   വയ്ക്കാ.  ഇത്‌ കള്ളന്റെ കയ്യീന്ന്` വീണു പോയതാവും."
.നിമിഷ നേരം കൊണ്ട്‌ ഞങ്ങളെല്ലാവരും സ്കൂളിന്റെ അതിര്‍ത്തിയിലെ മതിലിനോട്‌ ചേര്‍ന്ന്‌ ചാലിനടുത്തെത്തി. ആ ചാലിന്റെ അപ്പുറത്ത്‌ ഒരു ഒരു ബാര്‍ ഹോട്ടല്‍ ആയിരുന്നു.
(അതിന്റെ 100 മീറ്ററിനുള്ളില്‍ തന്നെയായിരുന്നു എടക്കുന്നി ക്ഷേത്രവും!. ബാര്‍ ഇപ്പോഴും അവിടെ ഉണ്ടോ ആവോ?).
ചാലില്‍ നോക്കിയപ്പോള്‍ കറുത്തൊരു സാധനം കിടക്കുന്നുണ്ട്‌..
"ദിദെന്തൂട്ടണ്ടാ സാധനം?".
"ഇതൊരു മൈക്രോസ്കോപ്പാണല്ലോ".
"അദെന്തൂട്ട്‌ കോപ്പാ?".
" ഇത്‌ ആകാശത്തേക്ക്‌ നോക്ക്ക്കണ സാധനണ്‌. നമുക്കത്‌ പഠിക്കാന്‍ ഇല്ല്യ.ശാസ്ത്രജ്ഞന്‍   മാരാണ് അത് നോക്ക്വാ "-
"അപ്പൊ ശാസ്ത്രജ്ഞന്‍ ആണോ  കട്ടത്?"
 "ഇന്നാളു സയന്‍സ്  ടീച്ചര്‍ ഇതിലൂടെ മേശപ്പുറത്തു   ഉള്ളിതൊലി നോക്കണ കണ്ടു ഞാന്‍ ."
"ഉള്ളി തൊലി അല്ലാതെ നോക്കിയാലും കാണും. സൂക്ഷിച്ചു നോക്കിയാ മതീടാ."
"ഇതെടുക്കാനാ കള്ളന്‍ വന്നെ?".
"അവശ്യം കഴിഞ്ഞ്‌ കളഞ്ഞിട്ട്‌ പോയതാവും."
എന്നിലെ അപസര്‍പ്പകന്‍ ഉണര്‍ന്നു. കൂടുതല്‍ തെളിവ് ശേഖരിക്കാന്‍ ഞാന്‍ തൊണ്ടി മുതലിനടുത്തേക്ക്‌ നടന്നു.പക്ഷേ ചാലിനടുത്ത്‌ കുറ്റിചെടികള്‍ക്കിടക്ക്‌ കുപ്പിചില്ലുകള്‍ക്കൊപ്പം സര്‍പ്പങ്ങളും ഉണ്ടായാലൊ എന്നോര്‍ത്തപ്പോള്‍ അപസര്‍പ്പകനെ ഉറക്കി.
അപ്പോള്‍ കൂട്ടുകാരന്‍ പറഞ്ഞു.-"നീ അതിന്റെ അട്‌ത്തേക്ക്‌ പോണ്ടാ.പോലീസ്‌ നായ വന്നാലിണ്ടല്ലോ, മണം പിടിച്ച്‌ കള്ളനെ പിടിക്കും.അപ്പൊ നമുക്ക്‌ കള്ളനെ കാണാം.".
"അതൊക്കെ സിന്മേലല്ലേ".

"അല്ലടാ സുധീറേ. അതേയ്‌, എന്റെ വീടിനടുത്ത്‌ വീട്ടില്‍ ഒരു കള്ളന്‍  താമസിക്കിണ്ട്‌. അയാള്‍ കറുത്ത ഡ്രെസ്സിട്ട്‌ മേലൊക്കെ എണ്ണ തേച്ച്‌ എന്നും രാത്രി പോവും. പിന്നെ പുലര്‍ച്ചയ്ക്കാ വരവ്‌. കയ്യില്‌ ഒരു ഭാണ്ഡകെട്ടിണ്ടാവും.".

"അ കള്ളന്‍ നിന്റെ വീട്ടില്‌ കക്കാന്‍ വരില്ലേ?.".
" ഏയ്‌. വന്നാലും കാര്യില്ല്യ.എന്റെ ചേട്ടനും ഞാനും കരാട്ടേ പഠിച്ചിട്ടിണ്ട്‌.".
"നിനക്ക്‌ അല്ലെകിലും ബ്രൂസിലീടെ ഒരു കട്ട്‌ണ്ട്‌.".
" അതേയ്‌ നീ പറഞ്ഞാവിശ്വസിക്കില്ല്യ, അതാ ഞാന്‍ പറയാഞ്ഞേ, ഞാനെ, ബ്രൂസിലീടെ പുനര്‍ജന്മാണത്രേ.  വീടിന്റടുത്തുള്ള ഒരു ചേട്ടനും പറഞ്ഞു.ഞാന്‍ ജനിച്ചതും, ബ്രൂസിലി മരിച്ചതും 1973 ലാണ്‌.".
"ഞാനും 1973 തന്ന്യാ". ആഹ്ലാദത്തോടെ ഞാന്‍ പറഞ്ഞു.
"എന്താ ഗുണം. നിനക്ക്‌ എന്റത്ര ഇടിക്കാന്‍ അറിയില്ലല്ലോ" എന്നു പറഞ്ഞ്‌ അവനെന്റെ വയറ്റില്‍ ചെറിയ ഒരിടിയും തന്നപ്പോള്‍ എനിക്കെല്ലാം സമ്മതിക്കേണ്ടിവന്നു.

തിരിച്ച്‌ ക്ലാസ്സിലേക്ക്‌ നടക്കുമ്പോള്‍ ഒരു കാര്യം ഷൈജനോട്‌ പരഞ്ഞുതീര്‍ത്തപ്പോഴാണ്‌ എനിക്കു ആശ്വാസമായത്‌.- "അതേയ്‌, വേറാരോടും പറയണ്ട,ഇന്നാളൊരൂസം,ഞാന്‍ ഒറ്റക്ക്‌ മുറ്റത്ത്‌ നിക്കായിരുന്നൂട്ടാ, അപ്പ്‌ളേ, ഒരു ഹെലികോപ്റ്ററ്‌ മോളീക്കൂടെ വരണ്‌ കണ്ടു.
എന്റെ കയ്യില്‌ ഒരു കവണ ഇണ്ടാര്‍ന്നു. ഞാന്‍ ഒരു വല്യേ കല്ല്‌ വച്ച്‌ ഇള്ള ശക്തി ഒക്കെ എടുത്ത്‌ അതിന്റെ നേരെ ഒറ്റ അലക്കാ അലക്കി. കൊള്ളില്ല്യാന്നാ വിചാരിച്ചത്‌. എനിക്ക്‌ അത്ര ഉന്നം ഒന്നും ഇല്ല്യാട്ടാ.
കൊര്‍ച്ച്‌ കഴിഞ്ഞപ്പ്‌ളേ, ഠേ!! എന്നൊരു ശബ്ദം. ആകെ പൊക. ഞാന്‍ വേഗം വീട്ടിലിക്ക്‌ ഓടിപ്പോയി.സത്യം!. ഞാനിത്‌ ആരോടും പറഞ്ഞില്ല. നീയ്യും ആരോടും പറയണ്ടാട്ടാ".

21 അഭിപ്രായങ്ങള്‍ ഇതുവരെ കിട്ടി. നിങ്ങളും പറയൂ:

മേഘമല്‍ഹാര്‍(സുധീര്‍) പറഞ്ഞു... മറുപടി

എന്റെ പുതിയ പോസ്റ്റ്‌- 'സ്കൂള്‍ കഥകള്‍-2. ഒരു കളവും 41 കള്ളങ്ങളും.'. വായിച്ച്‌ അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ. - മേഘമല്‍ഹാര്‍

അഡ്വ.സക്കീന പറഞ്ഞു... മറുപടി

ഞാനും ആരോടും പറയില്ലാട്ടോ.

kusruthikkutukka പറഞ്ഞു... മറുപടി

:) :)

sandoz പറഞ്ഞു... മറുപടി

നന്നായി....രസമായി......ഇങ്ങനെ തന്നെയാണു ചെറുക്ലാസിലൊക്കെ പഠിക്കുമ്പോ എല്ലാവരും സംസാരിക്കുക..........അങ്ങനെയൊക്കെ തന്നെയല്ലെ ഭാവനയും വളരുക[സിനിമാ നടി ഭാവന വളരുന്ന കാര്യമല്ല കേട്ടോ]

അജ്ഞാതന്‍ പറഞ്ഞു... മറുപടി

അടി പൊളി.സ്കൂള്‍ കഥകളുടെ മൂന്നാം ഭാഗം വേഗം പോരട്ടേ.കള്ളനെ പിടിക്കാന്‍ പറ്റ്യോ, മേഘമല്‍ഹാറേ?.. ഇനി ഈ കഥ തന്നെ കള്ളമാണോ?.

വേണു venu പറഞ്ഞു... മറുപടി

കൊള്ളാം:))

മുക്കുവന്‍ പറഞ്ഞു... മറുപടി

എനിക്കു രഹസ്യം സൂക്ഷിക്കാന്‍ വലിയ ബുദ്ദിമുട്ടാ‍... ആരോടേലും ഒന്നു പറഞ്ഞില്ലേല്‍ ഇനി ഒറക്കം വരില്ല. പോരട്ടെ പുതിയ കള്ളങ്ങള്‍.

സുഗതരാജ് പലേരി പറഞ്ഞു... മറുപടി

അയ്യടാ... ഞാനും ജനിച്ചത് 1973ല് തന്നെയാണ്. ദിസ്യൂം... ദിസ്യൂം... (ഏറ്റില്ലല്ലേ..:-))

krish | കൃഷ് പറഞ്ഞു... മറുപടി

സ്കൂള്‍ കഥകള്‍ രസമായിട്ടുണ്ട്.

അജ്ഞാതന്‍ പറഞ്ഞു... മറുപടി

സുധീര്‍(മേഘമല്‍ഹാര്‍)-ന്റെ "മദിരാശിമരം" എന്ന തരക്കേടില്ലാത്ത പോസ്റ്റ്‌ സ്കൂള്‍ കഥകളില്‍ പെടുത്താത്തതെന്തേ?.

അജ്ഞാതന്‍ പറഞ്ഞു... മറുപടി

very good

ശ്രീ പറഞ്ഞു... മറുപടി

“ഞാനെ, ബ്രൂസിലീടെ പുനര്‍ജന്മാണത്രേ.എന്റെ വീടിനടുത്തെ അമ്പലത്തിലെ പൂജാരി പറഞ്ഞതാ.
വീടിന്റടുത്തുള്ള ഒരു ചേട്ടനും പറഞ്ഞു.
ഞാന്‍ ജനിച്ചതും, ബ്രൂസിലി മരിച്ചതും 1973 ലാണ്‌.".
"ഞാനും 1973 തന്ന്യാ".

ആ കുഞ്ഞുപ്രായത്തിലെ നിഷ്‌കളങ്കത എഴുത്തിലൂടെ അതേപടി പകര്‍ത്താന്‍ സാധിച്ചിരിയ്ക്കുന്നു. നന്നായി, മാഷേ
:)

മേഘമല്‍ഹാര്‍(സുധീര്‍) പറഞ്ഞു... മറുപടി

അഭിപ്രായം എഴുതിയവർക്കെലാം നന്ദി. സ്കൂൾ കതകൾ -3 പോസ്റ്റിയിട്ടുണ്ട്‌. അഭിപ്രായം പറയുമോ?

smitha adharsh പറഞ്ഞു... മറുപടി

ബ്രൂസ്‌ലി..ഹെലികൊപ്റെര്‍....പിള്ളേര് ഇങ്ങനേം ബഡായി അടിക്ക്യോ?
ദൈവമേ !

മേഘമല്‍ഹാര്‍(സുധീര്‍) പറഞ്ഞു... മറുപടി

കുട്ടിക്കാലത്ത്‌ ഞാൻ പേരെടുത്ത ഒരു കള്ളക്കഥകാരനായിരുന്നു:) അങ്ങനെയൊക്കെയല്ലേ ഭാവന വളരുന്നത്‌...
അതുകൊണ്ട്‌ കള്ളങ്ങൾ(കള്ളക്കഥകൾ) പറയുന്ന കൂട്ടികളേ ആരും നിരുത്സാഹപ്പെടുത്തല്ലേ....
സ്മിതയും ബ്ലോഗൂട്ടുകാരും പറഞ്ഞിട്ടുണ്ടാവും പറഞ്ഞിട്റ്റുണ്ടാവും നുണക്കഥകൾ അന്നൊക്കെ..

Villagemaan/വില്ലേജ്മാന്‍ പറഞ്ഞു... മറുപടി

എല്ലാ കുട്ടികളും ഇങ്ങനെ ഒക്കെ തന്നെ.

കോട്ടയത്ത്‌ ഉള്ള പി ആന്‍ഡ്‌ ടി ടവര്‍ തന്റെ ഏട്ടന്റെ ആണെന്ന് ഒരിക്കല്‍ എന്റെ കൂട്ടുകാരന്‍ ഒരു കാച്ച് കാച്ചി..അത് വിശ്വസിച്ചു ഞാന്‍ വീട്ടില്‍ ചെന്ന് പറയുകേം ചെയ്തു..പിന്നത്തെ പുകില് അറിയാല്ലോ !

നന്നായീട്ടോ ! വീണ്ടും വരാം..

മേഘമല്‍ഹാര്‍(സുധീര്‍) പറഞ്ഞു... മറുപടി

@Villagemaan
നന്ദി.റവന്യു വകുപ്പിലെ വില്ലജ് മാന്‍ ആണോ താങ്കള്‍

ഉസ്മാന്‍ പള്ളിക്കരയില്‍ പറഞ്ഞു... മറുപടി

ബാല്യത്തിലെ വീമ്പ് പറച്ചിലൊക്കെ ഒറിജിനാലിറ്റിയോടെ എഴുതിയിട്ടുണ്ട്. രസകരമായി വായന. നന്ദി.

Aneesh Puthuvalil (അനീഷ്‌ പുതുവലില്‍) ) പറഞ്ഞു... മറുപടി

നമ്മുടെ കുഞ്ഞു ബ്രൂസിലി ഇപ്പൊ എന്തായ്‌??

മേഘമല്‍ഹാര്‍(സുധീര്‍) പറഞ്ഞു... മറുപടി

@അനീഷ്‌ പുതുവലില്‍
റവന്യു വകുപ്പില്‍ നാടിനെ സേവിക്കുന്നു ..

ഷാഫി പറഞ്ഞു... മറുപടി

ബ്രൂസ് ലീ യോടുളള സുധിയുടെ കമ്പം ഞാൻ ഇപ്പോഴും ഓർക്കുന്നു. അന്നത്തെ സ്റ്റെപ്പ് കട്ടും, കോട്ടയം
പുഷ്പരാജ് കഥകളും ഒക്കെ കലർന്ന മായാ ലോകം:

Related Posts with Thumbnails